updated on:2019-05-23 07:28 PM
മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

www.utharadesam.com 2019-05-23 07:28 PM,
കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ മികച്ച പ്രകടനവും കല്യാശ്ശേരി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മുന്നേറ്റം തടയാന്‍ കഴിഞ്ഞതും വോട്ടെണ്ണല്‍ 60 ശതമാനം കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് 25000 വോട്ടിന്റെ ലീഡ് നേടാന്‍ തുണയായി.
ആദ്യ റൗണ്ടുകളിലെ മുന്‍തൂക്കത്തിന് ശേഷം ഇരുപത് ശതമാനം കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫിലെ കെ.പി സതീഷ് ചന്ദ്രന്‍ ലീഡ് നേടിയിരുന്നു. 26.71 ശതമാനം എണ്ണിയപ്പോള്‍ 1821 വോട്ടിന്റെ ലീഡ് നേടിയ സതീഷ്ചന്ദ്രന്‍ 28.38 ശതമാനം എണ്ണിയപ്പോള്‍ 3652 വോട്ടിന്റെ ലീഡിലെത്തി. എന്നാല്‍ 30.50 ശതമാനത്തിലെത്തിയപ്പോള്‍ ഉണ്ണിത്താന്‍ 52 വോട്ടിന്റെ മേല്‍ക്കൈ നേടി. 31.49 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ സതീഷ്ചന്ദ്രന്‍ 2343 വോട്ട് ലീഡുമായി വീണ്ടും മുന്നിലെത്തിയെങ്കിലും 32.55 ശതമാനത്തിലെത്തിയപ്പോള്‍ 1800 വോട്ടിന്റെ ലീഡ് ഉണ്ണിത്താന് ലഭിച്ചു. അവിടന്ന് ലീഡ് നിലനിര്‍ത്തിയ ഉണ്ണിത്താന്‍ 59.71 ശതമാനം എണ്ണിത്തീര്‍ന്നപ്പോള്‍ 24169 വോട്ടിന്റെ വ്യക്തമായ ലീഡ് നേടുകയായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ഒരിടക്ക് 27909 വോട്ടിന്റെ ലീഡും ഉണ്ണിത്താന് ലഭിച്ചു. കാസര്‍കോട് മണ്ഡലത്തില്‍ നിന്നും ഏതാണ്ട് 15000 നടുത്ത് വരുന്ന ലീഡ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ എല്‍.ഡി.എഫിനെക്കാള്‍ യു.ഡി.എഫ് നേടി. കല്യാശ്ശേരി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് ലീഡ് പിടിച്ചു കെട്ടാനായതാണ് യു.ഡി.എഫിന്റെ ലീഡുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറാണ് ലീഡ് നിലയില്‍ രണ്ടാമത്. 60 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ രവീശ തന്ത്രി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉണ്ണിത്താന്റെ തൊട്ടുപിറകിലാണ്. ഉണ്ണിത്താന്‍ 32677 വോട്ട് നേടിയപ്പോള്‍ രവീശതന്ത്രി 30206 വോട്ട് നേടി. കെ.പി. സതീഷ് ചന്ദ്രന് 13,839 വോട്ട് മാത്രമാണ് ലഭിച്ചത്.



Recent News
  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍