updated on:2019-05-23 07:09 PM
ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

www.utharadesam.com 2019-05-23 07:09 PM,
ന്യൂഡല്‍ഹി: ആന്ധ്രയില്‍ ചന്ദ്രബാബു നയിഡു നയിക്കുന്ന ടി.ഡി.പിയെ മലര്‍ത്തിയടിച്ച് ജഗ്‌മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമസഭ പിടിച്ചെടുത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് മൃഗീയ മുന്നേറ്റം. 162 അംഗ നിയമസഭയില്‍ 132 സീറ്റുകളിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് മുന്നില്‍. ടി.ഡി.പി 30 സീറ്റുകളിലാണ് മുന്നേറുന്നത്. 88 ആണ് ആന്ധ്ര നിയമസഭയിലേക്കുള്ള കേവല ഭൂരിപക്ഷം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25 മണ്ഡലങ്ങളിലേക്കാണ് ആന്ധ്രയില്‍ വോട്ടെടുപ്പ് നടന്നത്. 20ലും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പടയോട്ടമാണ്.
അഞ്ചിടത്ത് മാത്രമാണ് ടി.ഡി.പി മുന്നില്‍. 2014ലെ തിരഞ്ഞെടുപ്പില്‍ ടി.ഡി.പി 15ഉം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എട്ടും ബി.ജെ.പി രണ്ടും സീറ്റുകള്‍ നേടിയിരുന്നു.



Recent News
  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം