updated on:2019-05-23 06:46 PM
വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

www.utharadesam.com 2019-05-23 06:46 PM,
ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ പോലും കടത്തിവെട്ടി എന്‍.ഡി.എ വന്‍ ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. പകുതിയോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. എന്‍.ഡി.എക്ക് 270 ഉം യു.പി.എക്ക് 102ഉം തൃണമൂലിന് 17ഉം എസ്.പി-ബി.എസ്.പി സഖ്യത്തിന് ഒമ്പതും മറ്റുള്ളവര്‍ക്ക് 95 സീറ്റുകളിലുമാണ് ലീഡ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മോദിയെ പുറത്താക്കാന്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള ഓട്ടത്തിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒഴുകിപ്പോകുന്ന ചിത്രമാണ് കണ്ടത്. 25 ലോക്‌സഭാ മണ്ഡലങ്ങളില്‍ 24ലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കുതിക്കുന്നു. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പും ഒപ്പം നടന്നിരുന്നു. ജഗ്‌മോഹന്‍ റെഡ്ഡി വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്.
യു.പി.യില്‍ എന്‍.ഡി.എക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അവിടേയും വലിയ നേട്ടമുണ്ടാക്കാനായി. 80ല്‍ 60 സീറ്റുകളിലും എന്‍.ഡി.എ മുന്നിട്ടുനില്‍ക്കുന്നു. എസ്.പി-ബി.എസ്.പി സഖ്യം പിറകിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ഒഡീഷ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ തൂത്തുവാരുകയാണ് എന്‍.ഡി.എ. പഞ്ചാബിലും തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമാണ് യു.പി.എക്ക് നേട്ടമുണ്ടാക്കാനായത്. ബംഗാളിലും കര്‍ണാടകയിലും എന്‍.ഡി.എ സംഖ്യത്തിന് മേല്‍ക്കൈ ഉണ്ടാക്കാനായി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കവിയുമെന്ന് ഉറപ്പായി. കേരളത്തില്‍ 2016ല്‍ ഇ. അഹമ്മദ് നേടിയ ഭൂരിപക്ഷ റെക്കോര്‍ഡ് രാഹുല്‍ മറികടന്നേക്കും. 1,94,734 വോട്ടാണ് അന്ന് അഹമ്മദിന് ലഭിച്ചത്. പകുതി വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ രാഹുലിന്റെ ഭൂരിപക്ഷം 2,00,216 കടന്നു.
കേന്ദ്രത്തില്‍ മോദിക്കിത് രണ്ടാമൂഴമാണ്. കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായതോടെ 2014ലെ നേട്ടത്തേയും കടത്തിവെട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. ബി.ജെ.പിയുടെ പാര്‍ലമെന്ററി യോഗം വൈകിട്ട് 5.30ന് വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.Recent News
  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം