updated on:2019-05-22 06:52 PM
കുഴല്‍ക്കിണര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി വേലികെട്ടി; പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി

www.utharadesam.com 2019-05-22 06:52 PM,
ബദിയടുക്ക: കുഴല്‍ക്കിണര്‍ ഉണ്ടായിരുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി വേലികെട്ടിയതോടെ ബാഞ്ചത്തടുക്ക പട്ടികജാതി കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി. നാലുവര്‍ഷം മുമ്പാണ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് കുഴല്‍കിണര്‍ സ്ഥാപിച്ച് ഇവിടത്തെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നത്. ഇവിടത്തെ അഞ്ച് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഈ കുഴല്‍കിണറിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
എന്നാല്‍ സ്ഥലമുടമ മറ്റൊരാള്‍ക്ക് സ്ഥലം വില്‍പന നടത്തിയതോടെയാണ് ഈ കുടുംബങ്ങള്‍ക്ക് ദുരിതമായത്. കുഴല്‍കിണര്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് വേലി കെട്ടിയതോടെ കുടിവെള്ളം മുടങ്ങുകയായിരുന്നു.
യാതൊരു കാരണവശാലും കുടിവെള്ളം മുടക്കരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവിരിക്കെയാണ് ഇവിടത്തെ കുടുംബങ്ങള്‍ക്ക് ദുരിതമുണ്ടായത്. കുടിവെള്ളം മുടങ്ങിയത് സംബന്ധിച്ച് അഞ്ച് കുടുംബങ്ങളും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു