updated on:2019-05-21 08:22 PM
എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

www.utharadesam.com 2019-05-21 08:22 PM,
കുറ്റിക്കോല്‍: എരിഞ്ഞിപുഴയില്‍ നെയ്യങ്കയത്ത് മത്സ്യങ്ങള്‍ കരക്കടിഞ്ഞത് ഓക്‌സിജന്‍ കിട്ടാത്തതുമൂലമുള്ള കടുത്ത പാരിസ്ഥിതിക പ്രശ്‌നം മൂലമാണെന്ന് പ്രാഥമിക നിഗമനം. വേനല്‍ ചൂടില്‍ പുഴയിലെ വെള്ളം കുത്തനെ കുറഞ്ഞതും വെള്ളത്തിലെ ഓക്‌സിജന്റെ അളവിലും വ്യതിയാനം വന്നതും മത്സ്യങ്ങളുടെ ജീവന് ഭീഷണിയായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറുകണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ വിവരം അറിഞ്ഞ് എത്തിയ പരിസ്ഥിതി പ്രവര്‍ത്തകരാണ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയത്. മെരുവല്‍, കൂര്‍മാന്‍, തേമീന്‍, കരിമീന്‍, മലബ്ബില്‍ വാള, മുശു, വരാല്‍ തുടങ്ങിയ ഇനത്തില്‍ പെട്ട മീനുകളാണ് ചത്തുപൊങ്ങിയത്. മീനുകള്‍ ചത്തുപൊങ്ങിയ പ്രദേശം കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സന്ദര്‍ശിച്ചു. നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അദ്ദേഹം ഫിഷറീഷ് അധികൃതരുമായി സംസാരിച്ചു.



Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു