updated on:2019-05-21 08:19 PM
ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചു മൂടിയ കേസ്; പൊലീസ് സര്‍ജന്‍ ഉള്‍പെടെ 17 സാക്ഷികളെ വിസ്തരിച്ചു

www.utharadesam.com 2019-05-21 08:19 PM,
കാസര്‍കോട്: ഹോംനേഴ്‌സിനെ കൊലപ്പെടുത്തിയ ശേഷം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചു മൂടിയ കേസിന്റെ വിചാരണവേളയില്‍ പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെ 17 സാക്ഷികളെ കോടതി വിസ്തരിച്ചു.
തൃക്കരിപ്പൂര്‍ ഒളവറ കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകള്‍ സി. രജനി (34) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (1) കോടതിയില്‍ നടന്നുവരുന്നത്. രജനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയെ ഇന്നലെ വിസ്തരിച്ചു. രജനിയുടെ മാതാവും ഫോറന്‍സിക് വിദഗ്ധരും ഡോക്ടറും തഹസില്‍ദാരും സമീപ വാസികളും അടക്കമുള്ളവരെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. 17 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. വരും ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കും. രജനി കൊല്ലപ്പെട്ട കേസില്‍ നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി പി.സതീഷ് ഒന്നാം പ്രതിയും വടകര ചോലാം വയലിലെ ബെനഡിക് ജോണ്‍ എന്ന ബെന്നി രണ്ടാം പ്രതിയുമാണ്.



Recent News
  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം