updated on:2019-05-21 08:18 PM
ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടി

www.utharadesam.com 2019-05-21 08:18 PM,
കാഞ്ഞങ്ങാട്: ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പ്രിന്റ് ചെയ്ത് സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന് പറഞ്ഞ് 2000 രൂപ തട്ടിയെടുത്തു. അജാനൂര്‍ തൈക്കടപ്പുറം പടിക്കാലിലെ സുരേശനെയാണ് കബളിപ്പിച്ചത്. ഈമാസം 14ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് തിരുത്തിയാണ് തുക തട്ടിയെടുത്തത്. അസാന നാലക്കമായ 5899ന് 2000 രൂപയുണ്ടായിരുന്നു. ഇതിന് വേണ്ടി എസ്.ജി 405897 എന്ന ടിക്കറ്റിന്റെ അവസാനത്തെ ഏഴിന് പകരം ഒമ്പത് എന്ന് പ്രിന്റ് ചെയ്താണ് തിരിമറി നടത്തിയത്. 2000 രൂപയ്ക്ക് പകരമായ 40 രൂപയുടെ 23 ടിക്കറ്റുകളും ബാക്കി പണവും വാങ്ങിയാണ് അജ്ഞാതന്‍ സ്ഥലം വിട്ടത്. നോര്‍ത്ത് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് സമീപമാണ് സുരേഷന്‍ ടിക്കറ്റ് വില്‍പന നടത്തുന്നത്. ടിക്കറ്റുമായി കാഞ്ഞങ്ങാട്ടെ മുഖ്യ ഏജന്റിന്റെ കടയിലേക്ക് പോയി ബാര്‍ കോഡ് പരിശോധിച്ചപ്പോഴാണ് ടിക്കറ്റ് തിരുത്തിയതാണെന്ന് വ്യക്തമായത്.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു