updated on:2019-05-21 08:14 PM
അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ്; നിരവധി കഞ്ചാവ് കടത്തുകേസുകളിലെ പ്രതി അറസ്റ്റില്‍

www.utharadesam.com 2019-05-21 08:14 PM,
വിദ്യാനഗര്‍: അപകടത്തില്‍പെട്ട കാറില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. നിരവധി കഞ്ചാവ് കടത്തുകേസുകളില്‍ പ്രതിയും ചെങ്കള ബേര്‍ക്കയില്‍ താമസക്കാരനുമായ സലീം എന്ന തെക്കന്‍ സലീ(38)മിനെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ചമുമ്പ് ചെങ്കള നാലാംമൈലില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ടതോടെ സലീം ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെയാണ് പിടിയിലായത്. സലീമിനെതിരെ കാസര്‍കോട്, വിദ്യാനഗര്‍, ആദൂര്‍ സ്റ്റേഷനുകളില്‍ കഞ്ചാവ് കടത്ത് കേസുകള്‍ നിലവിലുണ്ട്. 2012 സപ്തംബറില്‍ പുലിക്കുന്നിലെ പാര്‍ക്കില്‍വെച്ച് 1.260 കിലോഗ്രാം കഞ്ചാവുമായി സലീം അറസ്റ്റിലായിരുന്നു. 2012 ഫെബ്രുവരിയില്‍ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജ് റോഡില്‍ ഓട്ടോയില്‍ ഇരിക്കുകയായിരുന്ന സലീമിന്റെ കൈവശം 75 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു.
2013 ഏപ്രിലില്‍ സലീം താമസിക്കുന്ന ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ചപ്പോള്‍ 1.200 കിലോഗ്രാം കഞ്ചാവ് വിദ്യാനഗര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു