updated on:2019-05-20 05:48 PM
എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

www.utharadesam.com 2019-05-20 05:48 PM,
ന്യൂഡല്‍ഹി: വോട്ടെണ്ണലിന് രണ്ടുദിവസം മാത്രം ശേഷിക്കെ ഇന്നലെ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലം പ്രതിപക്ഷ കക്ഷികളില്‍ ഞെട്ടലുളവാക്കിയപ്പോള്‍ എന്‍.ഡി.എ. തികഞ്ഞ പ്രതീക്ഷയിലാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നണി 2014ലെ അതേ ശക്തിയോടെ തിരിച്ചുവരുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.
ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ എട്ടിലും എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ രണ്ട് സര്‍വ്വേകള്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നില്ല. 10 സര്‍വേകളിലെ പൊതുശരാശരി പ്രകാരം എന്‍.ഡി.എ. 301 സീറ്റ് നേടും. എക്‌സിറ്റ് പോളുകളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്തേണ്ടിയിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം മാറ്റി. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തിരുന്നത്. സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ മായാവതി ഡല്‍ഹിയില്‍ ഇന്ന് എത്തേണ്ടതായിരുന്നു. അതും മാറ്റി. 23ന് ഫലം വന്നതിനുശേഷം യോഗം ചേരാമെന്ന തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. അതിനിടെ എന്‍.ഡി.എ. നേതൃയോഗം നാളെ ചേരും.
ഫലപ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ എടുക്കേണ്ട തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യും.



Recent News
  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍