updated on:2019-05-18 06:43 PM
മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

www.utharadesam.com 2019-05-18 06:43 PM,
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ വിയോജിപ്പ് മറനീക്കി പുറത്തുവന്നു. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചുള്ള പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെതിരെ അമര്‍ഷവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവസ രംഗത്തുവന്നു. തന്റെ അഭിപ്രായങ്ങള്‍ മാനിക്കാത്തതിനെത്തുടര്‍ന്ന് കമ്മിഷന്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്കെതിരെയുള്ള പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചു ലഭിച്ച പരാതിയിന്‍മേല്‍ തീരുമാനമെടുക്കുന്നതിനു ചേര്‍ന്ന യോഗത്തിലാണ് അശോക് ലവസ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. ആറു സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഏകാഭിപ്രായം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഭൂരിപക്ഷ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നുവെങ്കിലും തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന അശോക് ലവസയുടെ അഭിപ്രായം മുഖവിലക്കെടുക്കപ്പെട്ടില്ല.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ അശോക് ലവസ, സുശീല്‍ ചന്ദ്ര എന്നിവരടങ്ങുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. തന്റെ വിയോജിപ്പ് രേഖപ്പെടുത്താന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് അശോക് ലവസ പറഞ്ഞു.
തന്റെ തീരുമാനങ്ങള്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം കമ്മിഷനിലെ തന്റെ പങ്കാളിത്തം നിരര്‍ഥകമാണെന്ന് അറിയിച്ച് മെയ് നാലിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കമ്മിഷന്‍ തീരുമാനങ്ങള്‍ വെളിപ്പെടുത്തുന്നതിനും തീരുമാനങ്ങളിലെ സുതാര്യതയെക്കുറിച്ചും താന്‍ പ്രകടിപ്പിച്ച നിലപാടുകള്‍ തള്ളപ്പെട്ടു. ഇതെല്ലാമാണ് പരാതികളില്‍ തീരുമാനമെടുക്കുന്നതിനുള്ള യോഗത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അശോക് ലവസ പറഞ്ഞു.



Recent News
  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം