updated on:2019-05-18 06:30 PM
ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

www.utharadesam.com 2019-05-18 06:30 PM,
പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണവുമായി പതിനേഴ് കോടിയോളം രൂപ ചെലവഴിച്ചുള്ള ആയംകടവു പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോഴും രണ്ടു കിലോമീറ്റര്‍ അനുബന്ധറോഡിന്റെ വികസനം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. ആയംകടവു പാലത്തില്‍ നിന്ന് പെരിയയിലേക്കുള്ള റോഡിന്റെ രണ്ടു കിലോമീറ്റര്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ഇനിയും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പാലത്തിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ ഇപ്പോള്‍ കുണ്ടും കുഴിയുമായി കിടക്കുന്ന വീതി കുറഞ്ഞ റോഡിന്റെ വികസനം അനിവാര്യമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ ആയംകടവു പാലം ഒരു പാടു വെല്ലുവിളികളെ അതിജീവിച്ചാണ് പൂര്‍ത്തീകരിച്ചത്. ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ പറഞ്ഞ സമയത്തിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 52 തൂണുകളും 10 സ്പാനുകളുമുള്ള പാലത്തിന് 180 മീറ്ററാണ് നീളം. ദേശീയപാതയിലെ പെരിയ ബസാറില്‍ ചേരുന്ന ആയംകടവ് റോഡിന്റെ വികസനമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
ജില്ലാ കലക്ടറുടെ അനുമതി കിട്ടുന്നതിലുള്ള കാലതാമസമാണ് പ്രശ്‌നമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.പറയുന്നു.
പെരിയ ബസാറില്‍നിന്ന് ആയംകടവ് വഴി അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ പെര്‍ളടുക്കയിലെത്താം. നിലവില്‍ പൊയിനാച്ചി വഴി പെരിയയില്‍ എത്താന്‍ 11 കിലോമീറ്റര്‍ അധികയാത്ര ചെയ്യണം. പാലത്തിലേക്കുള്ള നാലു കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടു കിലോമീറ്റര്‍ റോഡ് മാത്രമാണ് വീതി കൂട്ടി നവീകരിക്കാനുള്ളത്. പെര്‍ളടുക്കം മുതല്‍ ആയംകടവ് പാലം വരെ പദ്ധതിയുടെ ഭാഗമായി മെക്കാഡം റോഡ് ഒരുക്കിയ അതേ രീതിയില്‍ പെരിയ ബസാറിലേക്കുള്ള ശേഷിച്ച ഭാഗത്തും റോഡ് നവീകരിച്ച് പാലത്തിന്റെ പ്രയോജനം പൂര്‍ണതോതില്‍ അനുഭവിക്കാനുള്ള അവസരമുണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
റോഡ് വികസനത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ക്ക് ഇതു സന്ധിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. എം.എല്‍.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തി.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി