updated on:2019-05-17 08:11 PM
നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

www.utharadesam.com 2019-05-17 08:11 PM,
കാസര്‍കോട്: സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപ്പെടുന്നത് തടയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ അദാലത്ത് ആരംഭിച്ചു. നിയമസഹായം വീട്ടു മുറ്റത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായുള്ള മൊബൈല്‍ അദാലത്ത് ബസിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കോടതി പരിസരത്ത് ജില്ലാ ജഡ്ജ് മനോഹര്‍ എസ്. കിണി നിര്‍വ്വഹിച്ചു. ഈ മാസം 30 വരെ ജില്ലയിലുടനീളം അദാലത്ത് ബസ് സഞ്ചരിക്കും.
ക്രിമിനല്‍ കേസുകള്‍ ഒഴികെയുള്ള എല്ലാ തരം പരാതികളും അദാലത്തില്‍ സ്വീകരിക്കും. സ്വത്തു തര്‍ക്കം, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പരാതികള്‍, ബാങ്കുകളുമായി ബന്ധപ്പെട്ടവ, ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ നിയമപരമായി തീര്‍പ്പുകല്‍പ്പിക്കും. 16 മുതല്‍ 23 വരെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും 24 മുതല്‍ 30 വരെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും അദാലത്ത് ബസ് സഞ്ചരിക്കുന്നതാണ്.
ജുഡീഷ്യല്‍ ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍ ദിനേശ കൊടങ്കെ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാനലിലെ അഡ്വക്കറ്റ്, പാരാലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവരാണ് അദാലത്ത് ബസില്‍ സേവനം ചെയ്യുക.
അദാലത്തിന് പുറമേ ഗ്രാമപഞ്ചായത്തുകളില്‍ പോയി നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പരാതികളില്‍ ഇരുകക്ഷികളെയും വിളിച്ചു വരുത്തി വാദം കേട്ട് അദാലത്തില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കും. നടപടിയാവാത്ത പരാതികള്‍ ജില്ലാ അതോറിറ്റിയിലേക്ക് കൈമാറുകയും അവിടെ ആഴ്ചയിലൊരിക്കല്‍ നടക്കുന്ന അദാലത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.
ജില്ലാ ജഡ്ജ് ആണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍മാന്‍ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വര്‍ഷങ്ങളായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതിനായി മൊബൈല്‍ അദാലത്ത് നടത്തുന്നുണ്ട്. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ അതോറിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജും സബ്ജഡ്ജുമായ പി.ടി പ്രകാശന്‍, അതോറിറ്റി എക്‌സിക്യുട്ടീവ് അംഗവും ജില്ലാ പൊലീസ് മേധാവിയുമായ ജെയിംസ് ജോസഫ്, ജില്ലാ ലോ ഓഫീസര്‍ കെ.പി ഉണ്ണികൃഷ്ണന്‍, കോടതി ജീവനക്കാര്‍, പാരാലീഗ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അദാലത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994 256189.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി