updated on:2019-05-16 07:19 PM
'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

www.utharadesam.com 2019-05-16 07:19 PM,
ദുബായ്: കെ.എം.സി.സി ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച 'ഹിമായ' രോഗ ചികിത്സാ സഹായ പദ്ധതി തീര്‍ത്തും പ്രശംസനീയവും ഏറെ ഗുണകരവുമാണെന്നും ഈ സഹായ വിതരണത്തോടൊപ്പം പകര്‍ച്ച വ്യാധികളടക്കമുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ ജനങ്ങളെ കൃത്യമായി ബോധവാന്മാരാക്കുന്ന ശാസ്ത്രീയ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കെ.എം.സി.സി പോലെയുള്ള ജീവ കാരുണ്യ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. ദേര ക്രീക്ക് പേള്‍ ഹോട്ടലില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്മൃതി സംഗമത്തില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. എം. സി ഹസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. യുവ പണ്ഡിതന്‍ അഡ്വ. ഹനീഫ് ഹുദവി റമദാന്‍ ഉല്‍ബോധന പ്രസംഗം നിര്‍വ്വഹിച്ചു. ജില്ലാ കെ.എം.സി.സി നടപ്പിലാക്കുന്ന നിര്‍ധരരായ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായ പദ്ധതി 'ഹിമായ' യുടെ ബ്രോഷര്‍ പ്രകാശനം യു.എ.ഇ കെ.എം.സി.സി ഉപദേശക വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ബി.എ മഹമൂദ് ബങ്കരക്ക് നല്‍കി നിര്‍വ്വഹിച്ചു.
ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കളം, അഡ്വ. ഇബ്രാഹിം ഖലീല്‍, മിസബഹ് കീഴരിയൂര്‍, എം.എ നജീബ്, റഊഫ് ബായിക്കര, മുജീബ് കമ്പാര്‍, മുഹമ്മദലി മാസ്റ്റര്‍, ബി.എ മഹമൂദ് ബങ്കര, അസ്ലം പടിഞ്ഞാര്‍, പി.എച്ച് അസ്ഹരി ആദൂര്‍, മഹമൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, ഇ.ബി അഹമ്മദ്, യൂസഫ് മുക്കൂട്, അബ്ദുല്‍റഹ്മാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, അബ്ബാസ് കെ.പി, അഷ്‌റഫ് പാവൂര്‍, ഫൈസല്‍ മുഹസിന്‍ തളങ്കര, സലാം തട്ടാനിച്ചേരി, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, ഇസ്മയില്‍ നാലാംവാതുക്കല്‍, സി.എ ബഷീര്‍, ഷാജഹാന്‍, ബഷീര്‍ പാറപ്പള്ളി, റഷീദ് ആവിയില്‍, മുനീര്‍ ഓട്ടി, ഷബീര്‍ കൈതക്കാട്, സത്താര്‍ വടക്കുമ്പാട്, ഷരീഫ് ചന്തേര, സലാം മാവിലാടം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ ടി.ആര്‍ നന്ദി പറഞ്ഞു.Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി