updated on:2019-05-16 06:47 PM
ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

www.utharadesam.com 2019-05-16 06:47 PM,
കാഞ്ഞങ്ങാട്: കവിയും വാഗ്മിയും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ വി. ബാലചന്ദ്രന്റെ സ്മരണാര്‍ത്ഥം പനമറ്റം ദേശീയ വായനശാല ഏര്‍പ്പെടുത്തിയ ഒമ്പതാമത് പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന് ലഭിച്ചു. ബിജുവിന്റെ ഒച്ചയില്‍ നിന്നുള്ള അകലം എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം.
സച്ചിദാനന്ദന്‍ പുഴങ്കര, പി. രാമന്‍, സിന്ധു കെ.വി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 76 കവിതാ സമാഹാരങ്ങളാണ് മത്സരത്തിനായി അയച്ചു കിട്ടിയത്.
19ന് രാവിലെ 11ന് പനമറ്റം ദേശീയ വായനശാലയില്‍ നടക്കുന്ന വി. ബാലചന്ദ്രന്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
പി. കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ താമരത്തോണി പുരസ്‌കാരത്തിന് കഴിഞ്ഞ ദിവസം ബിജു കാഞ്ഞങ്ങാടിനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.



Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു