updated on:2019-05-04 03:09 PM
കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

www.utharadesam.com 2019-05-04 03:09 PM,
ദോഹ: ഖത്തറിലെ കാസര്‍കോട്ടുകാരുടെ സേവന, കായിക, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മയായ ദിവ ഖത്തര്‍ സംഘടിപ്പിച്ച അല്‍സമാന്‍ എക്‌സ്‌ചേഞ്ച് കാസര്‍കോട് സോക്കര്‍ ലീഗിന്റെ ഒന്നാം പതിപ്പില്‍ ബൗണ്‍സ് ഖത്തര്‍ ചാമ്പ്യന്മാരായി. ഫോട്ടോ ഗള്‍ഫ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
നിസ്തര്‍ പട്ടേല്‍, മുഹമ്മദ് കുഞ്ഞി, ഹഫീസുല്ല കെ.വി, ഷാജീം കോട്ടച്ചേരി, ഷംസീര്‍ കോട്ടിക്കുളം, റിസ്‌വാന്‍ അബ്ദുല്‍ഖാദര്‍ ഷമീര്‍, ജംഷീദ് പള്ളിക്കര, ആസാദ്, റഫീഖ് മൊഗ്രാല്‍, സിയാബുദ്ദീന്‍, കെ.സി നൗഷാദ്, ജാഫര്‍ ഫോട്ടോ ഗള്‍ഫ്, മനാസ് ചെമ്മനാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം ജനറല്‍ സെക്രട്ടറി ഹൈദരലി നിര്‍വ്വഹിച്ചു. ആഷിഖ് അഹമ്മദ്, നിസ്തര്‍ പട്ടേല്‍, മുഹമ്മദ് കുഞ്ഞി തായലക്കണ്ടി സംസാരിച്ചു. ഹഫീസുല്ല കെ.വി സ്വാഗതവും റിസ്‌വാന്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി