updated on:2019-04-20 05:52 PM
മോദി പ്രധാനമന്ത്രി സ്ഥാനത്തിന്റെ വില തിരിച്ചറിയണം -പിണറായി

www.utharadesam.com 2019-04-20 05:52 PM,
കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ ആര്‍.എസ്.എസ് പ്രചാരകനായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്ട് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്തുതാ പരമായ ആരോപണമൊനും ഉന്നയിക്കാനില്ലാത്ത അദ്ദേഹം കെട്ടിച്ചമച്ച ആരോപണമാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ആര്‍.എസ്.എസ് പ്രചാരകന്‍ നുണ പ്രചരിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ സ്ഥാനത്തിന്റെ വില അദ്ദേഹം തിരിച്ചറിയണം.
ശബരിമലയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ആരാധന കേന്ദ്രമായി ശബരിമലയെ മാറ്റാനുദ്ദേശിച്ചാണിത്. നരേന്ദ്രമോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഘ്പരിവാറുകള്‍ ക്രിമിനല്‍ കുറ്റം ചെയ്താല്‍ നടപടിയുണ്ടാകാറില്ല. ഭക്ഷണത്തിന്റെ പേരിലായാലും മതന്യൂനപക്ഷങ്ങളുടെ പേരിലായാലും കൊലപാതകം നടത്തിയാല്‍ നടപടിയുണ്ടാകാറില്ല. ഈ രീതിയാണ് മോദിക്ക് അറിയാവുന്നത്. അത് കേരളത്തില്‍ നടക്കുമെന്ന് മോദി പ്രതീക്ഷിക്കരുത്. ഇത് നാട് വേറെയാണെന്ന് മോദി തിരിച്ചറിയണം. വിശ്വാസത്തെ ഏതെങ്കിലും വിധം ഹനിക്കുന്നവരല്ല ഞങ്ങള്‍. അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു. ഐ.എന്‍.എല്‍ ജില്ല സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.ചന്ദ്ര ശേഖരന്‍, ഡോ. ബിജു കൃഷ്ണന്‍, പി. കരുണാകരന്‍ എം.പി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, അഡ്വ.സി.എച്ച്. കുഞ്ഞമ്പു, മുബാറക്ക് മുഹമ്മദ് ഹാജി, പി.ബി.അഹമ്മദ്, മൊയ്തീന്‍ കുഞ്ഞി കളനാട്, ടി.വി. രാജേഷ് എം.എല്‍.എ, സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിജി മാത്യു സ്വാഗതം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കിരണ്‍രാജ് വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം വേദിയില്‍ കിരണ്‍രാജ് അദ്ദേഹത്തിന് സമ്മാനിച്ചു. സി.പി.എമ്മില്‍ ചേര്‍ന്ന സിനിമ നിര്‍മാതാവ് അഷ്‌റഫ് ബെഡി, സഹോദരന്‍ വ്യവസായി ഹനീഫ ബെഡി, എസ്.ടി.യു ജില്ല കമ്മിറ്റിയംഗം കപ്പണ അബൂബക്കര്‍ എന്നിവരെ പി. കരുണാകരന്‍ എം.പി സ്വീകരിച്ചു.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു