updated on:2019-04-19 07:35 PM
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി

www.utharadesam.com 2019-04-19 07:35 PM,
ഹൊസങ്കടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ജര്‍മ്മന്‍ സ്വദേശികളായ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയാണ്. കാസര്‍കോട് എ.എസ്.പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വാടകക്ക് വാനെടുത്ത് കേരളം കാണാനിറങ്ങിയ ജര്‍മ്മന്‍ സ്വദേശികളായ മൂന്ന് പേരാണ് അക്രമത്തിനിരയായത്. ഇവര്‍ ഇന്നലെ രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പറമ്പില്‍ ടെന്റ് കെട്ടി വിശ്രമിക്കുന്നതിനിടെയാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരയായത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം ടെന്റിനകത്ത് അതിക്രമിച്ച് കയറി അക്രമിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഉന്തുംതള്ളിനുമിടെ അക്രമികളുടെ കൈവശമുണ്ടായിരുന്ന രണ്ട് ആധാര്‍ കാര്‍ഡുകള്‍ സംഭവസ്ഥലത്ത് വീണുകിട്ടിയിട്ടുണ്ട്. മൊര്‍ത്തണ സ്വദേശികളായ സഹോദരങ്ങളുടെ ആധാര്‍ കാര്‍ഡാണ് ലഭിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരനായ ഒരു സുഹൃത്ത് സിംകാര്‍ഡ് വാങ്ങുന്നതിന് തങ്ങളുടെ ആധാര്‍കാര്‍ഡ് വാങ്ങിയിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. സംഭവത്തിന് പിന്നിലെ മൂന്ന് പേരെ കുറിച്ച് വ്യക്തമായ സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. കുമ്പള എസ്.ഐ. ആര്‍.സി. ബിജു, മഞ്ചേശ്വരം എസ്.ഐ. സുഭാഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അഞ്ചംഗ സ്‌ക്വാഡാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പൊലീസ് നായ റോണി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.Recent News
  ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

  ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

  നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

  തെങ്ങ് വീണ് വീടിന് കേടുപാട്; രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  തലപ്പാടിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം, കല്ലേറ്; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

  പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു