updated on:2019-04-19 06:31 PM
ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

www.utharadesam.com 2019-04-19 06:31 PM,
കാസര്‍കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 49-ാം റാങ്ക് നേടിയ ബദിയടുക്കയിലെ രഞ്ജിന മേരി വര്‍ഗീസ്, 210-ാം റാങ്ക് നേടിയ രാവണീശ്വരത്തെ നിഥിന്‍ രാജ് എന്നിവര്‍ക്ക് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് (എന്‍.എം.സി.സി.) കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10.30ന് കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ അനുമോദന ചടങ്ങ് സംഘടിപ്പിക്കും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എന്‍.എം.സി.സി. പ്രസിഡണ്ട് വിനോദ് നാരായണന്‍ മുഖ്യാതിഥിയായിരിക്കും. കാസര്‍കോട് ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിക്കും.
സിവില്‍ സര്‍വീസ് കടമ്പ കടക്കുന്നതിനെക്കുറിച്ച് റാങ്ക് ജേതാക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും.
വിദ്യാഭ്യാസരംഗത്ത് ജില്ലയുടെ ഉണര്‍വിന്റെ പ്രതീകമായാണ് രഞ്ജിന മേരി വര്‍ഗീസിന്റെയും നിഥിന്‍ രാജിന്റെയും റാങ്ക് നേട്ടത്തെ പൊതുസമൂഹം കാണുന്നത്. തുടരെയുള്ള വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് പരീക്ഷപോലെ വെല്ലുവിളി നിറഞ്ഞ മത്സര പരീക്ഷകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നേട്ടം കൊയ്യുന്നത് വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നതെന്ന് എന്‍.എം.സി.സി. പത്രക്കുറിപ്പില്‍ പറഞ്ഞു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു