updated on:2019-04-18 08:36 PM
സാറയൊരു സ്റ്റാറാ...

www.utharadesam.com 2019-04-18 08:36 PM,
കാസര്‍കോട്: ബാഡ്മിന്റണ്‍ ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായി കാസര്‍കോട് സ്വദേശിനി. കാസര്‍കോട് ചൂരി സ്വദേശി സിറാജിന്റെ മകള്‍ സാറ സിറാജാണ് കാസര്‍കോടിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ നിരവധി തവണ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ സാറ ഇനി സീനിയര്‍ തലത്തിലും ഒന്നാം നമ്പര്‍ താരമായി തിളങ്ങാനാണ് ലക്ഷ്യമിടുന്നത്. അതിനുള്ള തീവ്ര ശ്രമത്തിലാണ് സാറ. സാറയുടെ പിതാവ് സിറാജ് ദുബായില്‍ സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗസ്ഥനാണ്. സാറ ജനിച്ചതും വളര്‍ന്നതുമൊക്കെ അവിടെയാണ്. പിതാവിനൊപ്പം കളിച്ചാണ് സാറ ബാഡ്മിന്റണിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കൂടുതല്‍ മികവ് പുറത്തെടുക്കാനായതോടെ തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞു. ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ പഠനത്തിനിടെ കൂടുതല്‍ മികവ് തെളിയിച്ചു. അതിനിടെ ഒരുപാട് കിരീട നേട്ടങ്ങളും സ്വന്തമാക്കി. അടുത്ത കാലത്തായി ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് താമസം മാറ്റി. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് എ. നാസറിന്റെ കീഴിലാണ് മൂന്ന് വര്‍ഷമായി പരിശീലിക്കുന്നത്. ജൂനിയര്‍ സര്‍ക്യൂട്ടിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെയാണ് സാറ റാങ്കിംഗില്‍ ഒന്നാമതെത്തിയത്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ഡബിള്‍സില്‍ മേധാ ശശിധരനും മിക്‌സഡ് ഡബിള്‍സില്‍ എഡ്‌വിന്‍ ജോയിയുമായിരുന്നു സാറയുടെ കൂട്ടാളികള്‍. ഫെബ്രുവരിയില്‍ നടന്ന ഡച്ച്, ജര്‍മ്മന്‍ ഓപ്പണ്‍ ജൂനിയര്‍ ടൂര്‍ണ്ണമെന്റുകളിലും ഇന്ത്യക്കായി കളിച്ചു. ഡബിള്‍സിലാണ് കൂടുതല്‍ തിളങ്ങുന്നതെങ്കിലും ബംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം നടന്ന അഖിലേന്ത്യാ റാങ്കിംഗ് ടൂര്‍ണ്ണമെന്റില്‍ ക്വാര്‍ട്ടറില്‍ കടന്ന് സിംഗിള്‍സിലും സാറ മിന്നും പ്രകടനം കാഴ്ചവെച്ചു.



Recent News
  ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

  ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

  നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

  തെങ്ങ് വീണ് വീടിന് കേടുപാട്; രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  തലപ്പാടിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം, കല്ലേറ്; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

  പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു