updated on:2019-04-18 07:40 PM
അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

www.utharadesam.com 2019-04-18 07:40 PM,
കാസര്‍കോട്: അടുക്കത്ത് ബയലിലെ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തിന് പിന്നില്‍ 15 കാരനാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായ വിവരം ലഭിച്ചു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷിച്ചു വരികയാണ്. അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രഭാത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരപ്പ സ്വദേശിനി റുഖിയയുടെ മുറിയില്‍ 12നാണ് കവര്‍ച്ച നടന്നത്. രണ്ട് ദിവസം മുമ്പ് ഉളിയത്തടുക്ക റോഡരികില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കാറെടുക്കാന്‍ ആളെത്താത്തതിനാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരംഅറിയിച്ചു. പൊലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ അകത്ത് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഈ മൊബൈല്‍ ഫോണ്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു.
കാറിന്റെ രേഖകള്‍ പരിശോധിച്ച് ഉടമയെ ബന്ധപ്പെട്ടപ്പോള്‍ കാര്‍ വാടകക്ക് നല്‍കിയതായി അറിഞ്ഞു. കാര്‍ വാടകക്ക് വാങ്ങിയ ആളുമായി ബന്ധമുള്ളയാളാണ് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരന്‍ എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്ക് കവര്‍ച്ചയുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. എസ്.ഐ. ഷാജി, ഭവീഷ്, സീനിയര്‍ പൊലീസ് ഓഫീസര്‍ കെ.സി. അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍