updated on:2019-04-18 07:35 PM
കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

www.utharadesam.com 2019-04-18 07:35 PM,
കാഞ്ഞങ്ങാട്: തേപ്പ് തൊഴിലാളിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ഇന്ന് രാവിലെ ആറു മണിയോടെ നിത്യാനന്ദാശ്രമത്തിനു നൂറ് മീറ്റര്‍ തെക്ക് ഭാഗത്താണ് മൃതദേഹം കണ്ടത്. കാഞ്ഞങ്ങാട് സൗത്തിന് സമീപത്തെ മുവാരിക്കുണ്ടിലെ തേപ്പു തൊഴിലാളി ഗംഗാധരന്‍ (55) ആണ് മരിച്ചത്. പടിഞ്ഞാറെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇതിനിടെ ചെറുവത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ഏഴുമണിയോടെ എത്തിയെങ്കിലും മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്ന് അമ്പതു മീറ്ററകലെ ട്രെയിന്‍ നിര്‍ത്തിയിട്ടു. എഞ്ചില്‍ ലോക്കോ പൈലറ്റ് സാധാരണ മൃതദേഹം ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അതിനു മുകളില്‍ കൂടി വണ്ടി ഓടിക്കാറില്ല. ഇതുമൂലും നൂറുകണക്കിനു യാത്രക്കാരാണ് വിവിധ ട്രെയിനുകളിലായി സ്റ്റേഷനുകളില്‍ കുടുങ്ങിയത്. വിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയതാണ് മൃതദേഹം മാറ്റാന്‍ വൈകിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ അനാസ്ഥയാണ് ഇത്രയും ആളുകള്‍ ബുദ്ധിമുട്ടാന്‍ കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. പൊലീസ് സ്റ്റേഷനു വിളിപ്പാടകലെയായിട്ടും ഒന്നര മണിക്കൂറിലധികം വൈകിയാണ് പൊലീസെത്തിയത്. തുടര്‍ന്ന് മൃതദേഹം ട്രാക്കില്‍ നിന്നും എടുത്തു മാറ്റി എട്ടു മണിയോടെയാണ് പാസഞ്ചര്‍ ട്രെയില്‍ കടത്തിവിട്ടത്. ഗംഗാധരനെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ശരത്ത്, ശ്രുതി, ഷിജിന്‍. സഹോദരങ്ങള്‍: കുമാരന്‍, ചിന്താമണി, മാധവി, ലീല, ഇന്ദിര.ചിരുതകുഞ്ഞി.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍