updated on:2019-04-18 07:07 PM
വോട്ടോട്ടം ആവേശകരമായി

www.utharadesam.com 2019-04-18 07:07 PM,
കാസര്‍കോട്: എന്റെ വോട്ട് എന്റെ അവകാശം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് സ്വീപ് കാസര്‍കോട് സംഘടിപ്പിച്ച കൂട്ടയോട്ടം -വോട്ടോട്ടം- ശ്രദ്ധേയമായി. വോട്ടോട്ടത്തെ ജനങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു. പുതിയ ബസ്സ്റ്റാന്റിനടുത്ത് നിന്ന് ആരംഭിച്ച് താലൂക്ക് ഓഫീസ് പരിസരത്ത് അവസാനിച്ച കൂട്ടയോട്ടം ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ആര്‍.ഡി.ഒ. അബ്ദുസ്സമദ്, സ്വീപ് നോഡല്‍ ഓഫീസര്‍ വി. മുഹമ്മദ് നൗഷാദ്, തഹസില്‍ദാര്‍ നവാസ്, ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.ഗോപിനാഥ്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, കെ.വി.കുമാരന്‍ മാസ്റ്റര്‍, റഹ്മാന്‍ പാണത്തൂര്‍, പി.എസ്.ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി, കെ.ജയചന്ദ്രന്‍, വേണുഗോപാല്‍ പാലക്കുന്ന്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുട്ടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ.വി.പവിത്രന്‍, പി. ബൈജു രാജ്, കെ.സി.സതീഷ് തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ അണിനിരന്നു. വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ എന്‍.എസ്.എസ്. വളണ്ടിയര്‍മാരും സര്‍ക്കാര്‍, സഹകരണ ജീവനക്കാരും പൊതുജനങ്ങളും മാധ്യമ പ്രതിനിധികളൂം പങ്കെടുത്തു.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു