updated on:2019-04-17 07:51 PM
20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

www.utharadesam.com 2019-04-17 07:51 PM,
പൈക്ക: 20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി. പൈക്ക ചെന്നടുക്ക കിഴക്കിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ മൊയ്തുവിനെയാണ് രണ്ട് പതിറ്റാണ്ടിനു ശേഷം മുംബൈയില്‍ കണ്ടെത്തിയത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ മൊയ്തുവിനെ കണ്ടെത്താന്‍ വേണ്ടി വര്‍ഷങ്ങളായി നടത്തി വന്ന അന്വേഷണത്തിനാണ് ഫലമുണ്ടായത്. കഴിഞ്ഞദിവസം മൊയ്തു മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ ഒ.പി.ഹനീഫ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മരുമകന്‍ ബഷീറിനേയും കൂട്ടി മുംബൈയില്‍ ചെന്ന് മൊയ്തുവിനെ കണ്ടെത്തുകയായിരുന്നു. ദീര്‍ഘകാലമായി മുംബൈയില്‍ ജോലി ചെയ്തുവരുന്ന തളങ്കര സ്വദേശി റദ്ദ എന്ന അബ്ദുല്‍ റസാഖിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് ഡോംഗ്രിയില്‍ വെച്ച് മൊയ്തുവിനെ കണ്ടെത്തിയത്. മൊയ്തുവിനെ ഇന്ന് രാവിലെ നാട്ടിലെത്തിച്ചു.
ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മൊയ്തുവിനെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍