updated on:2019-04-17 07:42 PM
കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

www.utharadesam.com 2019-04-17 07:42 PM,
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം 21ന് നടക്കും. കാസര്‍കോട് നഗരത്തില്‍ മൂന്ന് മുന്നണികള്‍ക്കും കൊട്ടിക്കലാശം നടത്തുന്നതിന് വെവ്വെറെ സ്ഥലങ്ങള്‍ അനുവദിച്ചു. കാസര്‍കോട് സി.ഐ പ്രദീപന്‍ കന്നപൊയിലിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ഇടതുമുന്നണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തും യു.ഡി.എഫിന് പഴയ ബസ് സ്റ്റാന്റ് പരിസരത്തും എന്‍.ഡി.എ മുന്നണിക്ക് കറന്തക്കാട്ടുമാണ് കൊട്ടിക്കലാശം നടത്താന്‍ അനുമതി നല്‍കിയത്. തുറന്ന വാഹനത്തില്‍ ആളുകളെ കയറ്റിക്കൊണ്ടുവന്ന് മുദ്രാവാക്യം വിളിക്കുന്നതിനും ബൈക്ക് റാലിക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കൂറ്റന്‍ പതാകകള്‍ വാഹനങ്ങളില്‍കെട്ടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം