updated on:2019-04-17 07:21 PM
മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

www.utharadesam.com 2019-04-17 07:21 PM,
കാസര്‍കോട്: മായാവതിയെയല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെയുമാണ് തിരഞ്ഞെടുപ്പ് കമീഷന്‍ വിലക്കേണ്ടതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോഡിയും അമിത്ഷായും രാഷ്ട്രീയമുതലെടുപ്പിന് വര്‍ഗീയ വിഷം തുപ്പുകയാണ്. മോഡി തമിഴ്‌നാട്ടില്‍ പോയി അവിടത്തെ ജീവിത പ്രശ്‌നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ് പറയുന്നത് -വൃന്ദ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് യാതൊരു റോളുമില്ല എന്നതാണ്. മതത്തെ കൂട്ടുപിടിച്ച് വോട്ട്‌നേടാനുള്ള ശ്രമത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ പാതയിലാണെന്നും അവര്‍ പറഞ്ഞു.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു