updated on:2019-04-17 07:08 PM
ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

www.utharadesam.com 2019-04-17 07:08 PM,
പുത്തിഗെ: ഇന്ത്യയിലെ നവോത്ഥാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രവാചക കുടുംബമായ സയ്യിദുമാരാണെന്നും അവര്‍ ഉണ്ടാക്കിയെടുത്ത നവോത്ഥാനമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രകാശിച്ചുനില്‍ക്കുന്നതെന്നും ഗ്രാന്റ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്കിന്റെയും സനദ്ദാന സമ്മേളനത്തിന്റെയും സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സനദ് ദാനം കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. എം. അന്തുഞ്ഞി മൊഗറിനെയും അബ്ദുല്‍റഹ്മാന്‍ അഹ്‌സനിയെയും മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ.സി. റോഡ്, സൈതാലി കാസിമി, റാഷിദ് ബുഖാരി പ്രസംഗിച്ചു. കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ബുഖാരി തങ്ങള്‍, സയ്യിദ് ശഹീര്‍ തങ്ങള്‍ മള്ഹര്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടി, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, ഉമര്‍ സഖാഫി സംബന്ധിച്ചു. മുഹിമ്മാത്ത് ജന. സെക്ര. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു