updated on:2019-04-17 06:52 PM
കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

www.utharadesam.com 2019-04-17 06:52 PM,
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ രാഷ്ട്രീയ വിരോധം കാരണം നടപ്പാക്കാതെ കേരളത്തിലെ സര്‍ക്കാര്‍ മലയാളികളെ വഞ്ചിക്കുകയാണെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെഹലാട്ട് ആരോപിച്ചു. കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ദേശഭക്തരും ദേശദ്രോഹികളും തമ്മിലുള്ള മത്സസരമാണ് നടക്കുന്നത്. ദേശ സ്‌നേഹികളായ എന്‍.ഡി.എ ഒരു ഭാഗത്തും തീവ്രവാദികളെയും അഴിമതിക്കാരേയും പിന്തുണക്കുന്നവര്‍ മറുഭാഗത്തുമാണ്. കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് വിരുദ്ധമുന്നണിക്കെതിരെ മൂന്നാം മുന്നണിയായി ശക്തമായി തന്നെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. റോഡ് നിര്‍മാണത്തിനും ഐ.ഐ.ടി ഉള്‍പ്പടെ കേരളത്തിന് അനുവദിച്ച പദ്ധതികള്‍ കേരളം സര്‍ക്കാറിന്റെ അനാസ്ഥ കാരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നില്ല -അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. എ. വേലായുധന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. പ്രമീള സി. നായക്, പി. സുരേഷ് കുമാര്‍ ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, എം. സഞ്ചീവ ഷെട്ടി, അഡ്വ. പയ്യന്നൂര്‍ ഷാജി, ഷിനോജ് സെബാസ്റ്റ്യന്‍, ശശിധര, ഗണേഷ് പാറക്കട്ട, എ.ടി വിജയന്‍ സംസാരിച്ചു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു