updated on:2019-04-17 01:35 PM
മഞ്ചേരിയുടെ ചരിത്രം...

www.utharadesam.com 2019-04-17 01:35 PM,
മഞ്ചേരി ലോകസഭാ മണ്ഡലത്തിനൊരു ചരിത്രമുണ്ട്. മഞ്ചേരി ആദ്യം മലപ്പുറമായിരുന്നു. 1952ല്‍ തന്നെ മലപ്പുറം ലോക്‌സഭ മണ്ഡലം ഉണ്ടായിരുന്നു. 1957ലാണ് മലപ്പുറം മാറി മഞ്ചേരിയാവുന്നത്. വീണ്ടുമൊരിക്കല്‍ മണ്ഡലം പുനര്‍നിര്‍ണ്ണയത്തോടെ മഞ്ചേരി എന്ന പേര് മാറി മലപ്പുറമായി! ആ മഞ്ചേരിക്കൊരു റിക്കോര്‍ഡ് ഉണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജയിക്കാത്ത ഒരേയൊരു ലോക്‌സഭാ മണ്ഡലമാണ്. മഞ്ചേരി മലപ്പുറമായതിനാല്‍ ഇനിയാ ചരിത്രം തിരുത്താനുമാവില്ല. 1952ലെ മലപ്പുറം മണ്ഡലം 1957ല്‍ മഞ്ചേരിയായി 2009ല്‍ വീണ്ടും മലപ്പുറമായി മാറുമ്പോഴും ഒരു വട്ടമൊഴിച്ചു എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗാണ്. 2004ല്‍ ലീഗിന്റെ ചരിത്രത്തിനും മാറ്റമുണ്ടായി. സി.പി.എം സ്ഥാനാര്‍ത്ഥി ടി.കെ. ഹംസ ജയിച്ചു. ബി. പോക്കര്‍ സാഹിബ്, മുഹമ്മദ് ഇസ്മായില്‍ സാഹിബ്, സി.എച്ച്. മുഹമ്മദ് കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇ. അഹമ്മദ് തുടങ്ങിയ ലീഗിന്റെ പ്രഗത്ഭരുടെ തട്ടകമായിരുന്നു മഞ്ചേരി. 52ല്‍ ബി. പോക്കര്‍ സാഹിബ്, 57ല്‍ മലപ്പുറം മഞ്ചേരിയായപ്പോഴും പോക്കര്‍ സാഹിബ്. 1962, 1967, 1971 വര്‍ഷങ്ങളില്‍ മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയുടെ എം.പി.യായി.
1973ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.എച്ച്. മുഹമ്മദ് കോയക്കായിരുന്നു ജയം. 1971, 80, 84, 89 വര്‍ഷങ്ങളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടും 1991, 96,2001 വര്‍ഷങ്ങളില്‍ ഇ. അഹമ്മദും ജയിച്ചു. എം.പി യായ അതേ മഞ്ചേരി മാറി മലപ്പുറത്തിപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് എം.പി.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍