updated on:2019-04-16 08:57 PM
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു

www.utharadesam.com 2019-04-16 08:57 PM,
ബദിയടുക്ക: ബദിയടുക്ക മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ മാന്യയിലെ എം.എ. രവീന്ദ്രമാസ്റ്റര്‍ (67) അന്തരിച്ചു. മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂളിലെ റിട്ട. ഹെഡ് മാസ്റ്ററും ഇതേ സ്‌കൂളിന്റെ മാനേജരും ആയിരുന്നു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടെന്ന നിലയിലും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടെന്ന നിലയിലും പൊതുരംഗത്ത് നിറഞ്ഞുനിന്ന രവീന്ദ്ര മാസ്റ്റര്‍ പാര്‍ത്ഥിസുബ്ബ യക്ഷഗാന അക്കാദമി അംഗവുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിത്യാനന്ദ, സുബ്രഹ്മണ്യ, ഗുരുരാജ്, പൂര്‍ണ്ണിമ, നാരായണ. മരുമകള്‍: പരേതയായ ചന്ദ്രമണി. സഹോദരങ്ങള്‍: വാമന, ജയന്തി (മാന്യ ജ്ഞാനോദയ സ്‌കൂള്‍ മാനേജര്‍), പരേതരായ രാംദാസ്, ഇന്ദിര, ചന്ദ്രാവതി.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍