updated on:2019-04-16 08:33 PM
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

www.utharadesam.com 2019-04-16 08:33 PM,
കാഞ്ഞങ്ങാട്: സ്‌കൂട്ടറും ബൊലോറ കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല പ്രിന്റിങ്ങ് പ്രസായ ബാബു പ്രിന്റേഴ്‌സ് ഉടമ പരേതനായ കുഞ്ഞിരാമന്റെ മകന്‍ നാലപ്പാടത്തെ എന്‍. ഗോപിനാഥന്‍ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിഴക്കുംകര കുശവന്‍ കുന്നിലാണ് അപകടം. ഗോപിനാഥന്‍ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സ്‌കൂട്ടറോടിച്ച കല്ല്യാണ്‍ റോഡിലെ ശ്യാമു (35) വിന് പരിക്കേറ്റു. പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്ര കമാനത്തിനു മുന്നില്‍ വെച്ചാണ് ഗോപിനാഥന്‍ സ്‌കൂട്ടറില്‍ കയറിയത്. സ്‌കൂട്ടറില്‍ കയറി നിമിഷങ്ങള്‍ക്കകമാണ് അപകടമുണ്ടായത്. എതിരെ വന്ന ബൊലേറോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിനാഥനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: നാരായണി, ഭാര്യ: സുലോചന മക്കള്‍: അശ്വിന്‍, വൈശാഖ് (നിര്‍മിതി കേന്ദ്രം മാവുങ്കാല്‍). സഹോദരങ്ങള്‍: ശൈലജ (അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), ബാബു (വെല്‍ഡിങ്ങ് തൊഴിലാളി).



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍