updated on:2019-04-16 08:27 PM
യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

www.utharadesam.com 2019-04-16 08:27 PM,
ന്യൂഡല്‍ഹി: ചട്ടലംഘനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശക്തമാക്കി. പെരുമാറ്റചട്ടലംഘനം നടത്തിയതിന് യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്, ബി.എസ്.ബി നേതാവ് മായാവതി, കേന്ദ്രമന്ത്രി മേനകാഗാന്ധി, എസ്.പി നേതാവ് അസംഖാന്‍ എന്നിവരുടെ പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഇതിനെതിരെ മായാവതി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സുപ്രീം കോടതി അനുകൂലിച്ചു. യോഗിആതിഥ്യനാഥ്, അസംഖാന്‍ എന്നിവര്‍ക്ക് 72 മണിക്കൂറും മായാവതിക്കും മേനകാഗാന്ധിക്കും 48 മണിക്കൂറുമാണ് പ്രചരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയത് ഇരുണ്ട അധ്യായമാണെന്നും കമ്മീഷന്റെ തീരുമാനത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും മായാവതി പറഞ്ഞു. അവരുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മായാവതി പറഞ്ഞു. തന്റെ പ്രസംഗം പെരുമാറ്റച്ചട്ടം ലംഘിക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്നും മായാവതി ആരോപിച്ചു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം