updated on:2019-04-16 08:21 PM
കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു

www.utharadesam.com 2019-04-16 08:21 PM,
കോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും പ്രഭാഷകനും ചന്ദ്രിക പത്രാധിപ സമിതി മുന്‍ അംഗവുമായ കെ.പി. കുഞ്ഞിമ്മൂസ (74) അന്തരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് പന്നിയങ്കര വി.കെ. കൃഷ്ണമേനോന്‍ റോഡിലെ മൈത്രിയിലായിരുന്നു അന്ത്യം. കണ്ണിന് വേദനയെ തുടര്‍ന്ന് ഏതാനും ദിവസമായി വിശ്രമത്തിലായിരുന്നു. തലശ്ശേരി സ്വദേശിയാണ്. ഉത്തരദേശത്തില്‍ സ്ഥിരമായി കോളം എഴുതിയിരുന്നു.
എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. വിരമിക്കുമ്പോള്‍ അദ്ദേഹം 'ചന്ദ്രിക' ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. 1966ലാണ് ചന്ദ്രിക പത്രാധിപസമിതിയില്‍ ചേര്‍ന്നത്. ഇടക്കാലത്ത് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹപാഠിയാണ്. 1969ല്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സെലക്ഷന്‍ ലഭിച്ചുവെങ്കിലും പത്രപ്രവര്‍ത്തനം തുടരുകയായിരുന്നു. 1956ല്‍ തലശ്ശേരി ടൗണ്‍ എം.എസ്.എഫ്. പ്രസിഡണ്ടായാണ് പൊതുരംഗത്തെത്തിയത്. 1960ല്‍ സംസ്ഥാന വൈസ്പ്രസിഡണ്ടും 1959ല്‍ വിമോചന സമരകാലത്ത് ജില്ലാ പ്രസിഡണ്ടും 67ല്‍ സംസ്ഥാന പ്രസിഡണ്ടുമായി. മുസ്ലിംലീഗ് കണ്ണൂര്‍, കോഴിക്കോട് ജില്ലാ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആവനാഴി എന്ന വാരിക സ്വന്തമായി നടത്തിയിരുന്നു. ഈന്തപ്പഴത്തിന്റെ നാട്ടിലൂടെ, കല്ലായിപ്പുഴ മുതല്‍ ബ്രഹ്മപുത്ര വരെ, വഴികാട്ടികള്‍ മധുരിക്കും ഓര്‍മ്മകള്‍, ഒരു പത്രപ്രവര്‍ത്തകന്റെ തീര്‍ഥാടന സ്മൃതികള്‍, ബാഫഖി തങ്ങള്‍ കേരളത്തിന്റെ സ്‌നേഹതേജസ്, ഒലേ അഥവാ ഒരു ലേഖകന്‍, കെ.എം സീതി സാഹിബ്‌നിനവില്‍ നിറയുന്ന ഓര്‍മകള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നിരവധി യാത്രാവിവരണ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച് നിരവധി മനോഹരമായ സോവനീറുകള്‍ക്ക് പിന്നില്‍ കുഞ്ഞിമ്മൂസയുടെ കരങ്ങളുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റ് ഇന്ത്യാഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍, കുവൈത്ത് കെ.എം.സി.സി., സലാല കെ.എം.സി.സി., ഷാര്‍ജ-ഇന്ത്യന്‍ അസോസിയേഷന്‍, കാസര്‍കോട് റാഫി മഹല്‍ തുടങ്ങിയവയുടെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടായും സംസ്ഥാന കമ്മിറ്റിയില്‍ വിവിധ ചുമതലകളും വഹിച്ചിരുന്നു. മൈത്രി ബുക്‌സ് എന്ന പേരില്‍ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: വി.എം. ഫൗസിയ. മക്കള്‍: വി.എം ഷെമി (അധ്യാപിക, മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍, പന്നിയങ്കര), വി.എം ഷെജി, ഷെസ്‌ന. മരുമക്കള്‍: പി.എം ഫിറോസ്, നൗഫല്‍ (ദുബായ്), ഷഹ്‌സാദ് (ദുബായ്). മയ്യത്ത് ഇന്നലെ ഉച്ചയോടെ പന്നിയങ്കര ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍