updated on:2019-04-16 06:51 PM
ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-04-16 06:51 PM,
കാസര്‍കോട്: ആതുരാലയങ്ങളടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാറിനൊപ്പം പൊതു ജനങ്ങളും സന്നന്ധ സംഘടനകളും കൈകോര്‍ക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്തിന്റെ ആഭിമുഖ്യത്തില്‍ നാല് ലക്ഷം രൂപയിലധികം ചെലവഴിച്ച് നവീകരണം പൂര്‍ത്തിയക്കിയ പ്രസവ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡിന്റെ അകവും പുറവും പെയിന്റടിച്ച് മോടി കൂട്ടിയതോടൊപ്പം ഓരോ കട്ടിലിനു സമീപവും സാധനങ്ങള്‍ സൂക്ഷിക്കാന്‍ റാക്കുകള്‍ ഫിറ്റ് ചെയ്തും ജനലുകള്‍ക്ക് പുതിയ കര്‍ട്ടനിട്ടും പരിശോധനാ റൂമില്‍ സ്‌ക്രീനും കേടായ ഫാനുകളും ട്യൂബുകളും മാറ്റിസ്ഥാപിച്ചുമാണ് നവീകരണം നടത്തിയത്. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി.ഐ ഹാജി അമീര്‍ അലി ചൂരി, അബൂബക്കര്‍ കാമില്‍ സഖാഫി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഡോ. ജമാല്‍, സുല്‍സണ്‍ മൊയ്തു ഹാജി, മുനിസിപ്പള്‍ കൗണ്‍സിലര്‍ ഹമീദ് ബെദിര, മുജീബ് അഹ്മദ് സംബന്ധിച്ചു.Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു