updated on:2019-04-16 06:36 PM
മോര്‍ച്ചറി തുറക്കാന്‍ ജീവനക്കാരില്ല; മൃതദേഹവുമായി പൊലീസ് കാത്തുനിന്നത് മണിക്കൂറുകള്‍

www.utharadesam.com 2019-04-16 06:36 PM,
കാസര്‍കോട്: മംഗല്‍പാടി താലൂക്ക് ആസ്പത്രിയുടെ പ്രവര്‍ത്തനം ജീവനക്കാരുടെ കെടുകാര്യസ്ഥത മൂലം അവതാളത്തിലാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൃതദേഹവുമായി ആസ്പത്രിയിലെത്തിയ പൊലീസ് മോര്‍ച്ചറി തുറക്കാന്‍ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് കാത്തുനിന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായി എത്തിയ മഞ്ചേശ്വരം പൊലീസിനാണ് മംഗല്‍പാടി താലൂക്ക് ആസ്പത്രി അധികൃതരുടെ അനാസ്ഥമൂലം ഈ ഗതികേടുണ്ടായത്.
മോര്‍ച്ചറിക്ക് സമീപം ആംബുലന്‍സ് നിര്‍ത്തി പൊലീസ് സംഘം ഏറെ നേരം കാത്തുനില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു ജീവനക്കാരനെത്തി മോര്‍ച്ചറിയുടെ താക്കോല്‍ കൈമാറിയതോടെയാണ് പൊലീസിന്റെ കാത്തുനില്‍പ്പിന് അറുതിയുണ്ടായത്. പൊലീസ് ഇക്കാര്യത്തിലുള്ള നീരസവും പ്രതിഷേധവും ജീവനക്കാരനെ അറിയിക്കുകയും ചെയ്തു.
മംഗല്‍പാടി ആസ്പത്രിയെ താലൂക്ക് ആസ്പത്രിയായി ഉയര്‍ത്തിയതിനുശേഷം കോടിക്കണക്കിന് രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ രോഗികള്‍ക്ക് മതിയായ സേവനം ലഭിക്കുന്നില്ലെന്ന പരാതി ദിനംപ്രതി ശക്തമാണ്. ഇതിനുമുമ്പും മൃതദേഹവുമായി എത്തിയ പൊലീസിന് മോര്‍ച്ചറി തുറക്കാന്‍ ആരും ഇല്ലാതിരുന്നതിനാല്‍ കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ഒരു മൃതദേഹവുമായി രാത്രി എത്തിയ പൊലീസ് നേരം പുലരും വരെയാണ് മോര്‍ച്ചറിക്ക് മുന്നില്‍ നിന്നത്.
ആസ്പത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകള്‍ നിരവധി തവണ ആസ്പത്രി വികസന സമിതിയെയും മാനേജ്‌മെന്റ് കമ്മിറ്റിയെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെയും നാട്ടുകാര്‍ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മോര്‍ച്ചറിക്ക് മുന്നില്‍ ഒരു വാച്ച്മാനെ നിയമിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
മൃതദേഹവുമായി ആംബുലന്‍സ് എത്തിയാല്‍ മോര്‍ച്ചറിയുടെ താക്കോല്‍ വെച്ച സ്ഥലം പറഞ്ഞുകൊടുക്കുകയും സ്വയം തുറന്ന് മൃതദേഹം മോര്‍ച്ചറിയില്‍ കയറ്റണമെന്ന് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്യുന്നത്.
ഈ നില തുടര്‍ന്നാല്‍ സമരത്തിന് നിര്‍ബന്ധിതമാകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.Recent News
  ഉണ്ണിത്താന്റെ വിജയം; ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ്

  ക്രിക്കറ്റ് അസോ. ഭാരവാഹിക്ക് മര്‍ദ്ദനമേറ്റു; 2 പേര്‍ക്കെതിരെ കേസ്

  നോമ്പ് അവസാനപത്തില്‍; പെരുന്നാള്‍ വിപണിയില്‍ തിരക്കേറി

  തെങ്ങ് വീണ് വീടിന് കേടുപാട്; രണ്ടു വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബേക്കൂരില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  തലപ്പാടിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷം, കല്ലേറ്; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

  പുഴയില്‍ മുങ്ങിയ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവും മരിച്ചു; കുമ്പള കണ്ണീരണിഞ്ഞു

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു