updated on:2019-04-16 06:30 PM
തയ്യല്‍തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

www.utharadesam.com 2019-04-16 06:30 PM,
ബദിയടുക്ക: തയ്യല്‍തൊഴിലാളി നീര്‍ച്ചാലിലെ ചന്ദ്രമോഹന(50) നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ ചന്ദ്രമോഹന വീട്ടിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാനമുഖാരിയുടെയും പരേതയായ രത്നാവതിയുടെയും മകനാണ്. ഭാര്യ: വിദ്യാരോഹിണി. മക്കളില്ല. സഹോദരങ്ങള്‍: ഹേമലത, സുശീല, ജയന്തി (അംഗന്‍വാടി വര്‍ക്കര്‍, നീര്‍ച്ചാല്‍)



Recent News