updated on:2019-04-13 08:19 PM
ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

www.utharadesam.com 2019-04-13 08:19 PM,
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി. ബാബുപോള്‍(78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂലം കാലില്‍ ഉണ്ടായ മുറിവില്‍ നിന്നുണ്ടായ അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മികച്ച ഭരണാധികാരി എന്ന നിലയില്‍ പ്രശസ്തനായിരുന്നു ബാബുപോള്‍. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉറക്കെ പറഞ്ഞ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. 40 വര്‍ഷത്തോളം അദ്ദേഹം സംസ്ഥാനത്തിന്റെ ഉയര്‍ന്ന പദവികളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ അംഗം, കൊച്ചിന്‍ ഫോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ആറ് വര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിച്ചുവെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയില്‍ എത്തിയില്ല. കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ഇടുക്കി ജല വൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. 30ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആറ് ലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണം ചെയ്ത് തയ്യാറാക്കിയ ' വേദ ശബ്ദ രത്‌നാകാരം' മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഏഴാം റാങ്കോടെയാണ് ഐ.എ.എസ്. വിജയിച്ചത്. ഭാര്യ: പരേതയായ നിര്‍മ്മല പോള്‍. മക്കള്‍: ചെറിയാന്‍ സി. പോള്‍, മറിയം സി. പോള്‍.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം