updated on:2019-04-13 08:16 PM
വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

www.utharadesam.com 2019-04-13 08:16 PM,
സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മേനകയുടെ പരാമര്‍ശം സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്. മുസ്‌ലീങ്ങളുടെ വോട്ട് ഇല്ലാതെയാണ് തന്റെ ജയമെങ്കില്‍ അവരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തനിക്ക് ബാധ്യതയുണ്ടാവില്ല എന്നാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മേനകാ ഗാന്ധി പ്രസംഗിച്ചത്. 'ഞാന്‍ ഇതിനകം തന്നെ ജയിച്ചു കഴിഞ്ഞു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‌ലിങ്ങളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അതു നല്ലതെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പരിഹരിക്കാന്‍ എനിക്ക് ബാധ്യത ഉണ്ടാവില്ല. എല്ലാം ഒരു കൊടുക്കല്‍ വാങ്ങലാണല്ലോ...' ഇങ്ങനെയായിരുന്നു സുല്‍ത്താന്‍പൂരില്‍ മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനിയില്‍ മേനകാ ഗാന്ധി പ്രസംഗിച്ചത്. മൂന്ന് മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ പ്രസംഗം ചൂണ്ടിക്കാട്ടി മേനകക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുക്കാന്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം