updated on:2019-04-12 08:17 PM
എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

www.utharadesam.com 2019-04-12 08:17 PM,
ന്യൂഡല്‍ഹി: ലാത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ വിവാദ പ്രസംഗങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് എട്ട് മുന്‍ സൈനികമേധാവികള്‍ ഉള്‍പ്പെടെ 156 സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നവെന്നും ഇത് തടയണമെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വിരമിച്ച കരസേന- വ്യോമസേന-നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 156 പേരാണ് രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ പേരില്‍ പ്രധാന മന്ത്രി വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി ഉയര്‍ന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗം പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും നടപടിവെണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കുന്നതും അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. എന്നാല്‍ പലയിടത്തും ചില നേതാക്കള്‍ ഇതാവര്‍ത്തിക്കുന്നതായും കത്തില്‍ പറയുന്നു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം