updated on:2019-04-11 08:57 PM
കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

www.utharadesam.com 2019-04-11 08:57 PM,
പാല: കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും ഇക്കാലമത്രയും പാലാ മണ്ഡലത്തിന്റെ ജനപ്രതിനിധിയുമായ കെ.എം. മാണിക്ക് വിടനല്‍കാനൊരുങ്ങി ജന്മനാട്. മാണി സാറിനെ അവസാനമായി ഒരു നോക്കുകാണാന്‍ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ഇന്നും ഒഴുകിയെത്തിയത് നൂറുകണക്കിനാളുകളാണ്. മണിക്കൂറുകള്‍ വൈകിയാണ് മാണിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര പാലായിലെത്തിയത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇന്ന് രാവിലെയാണ് എത്തിയത്. പുലര്‍ച്ചെ സമയത്തും നിരവധിയാളുകള്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടില്‍ സൗകര്യമൊരുക്കി. വിവിധ സഭകളുടെ പിതാക്കന്മാര്‍, സംവിധായകന്‍ രഞ്ജി പണിക്കര്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരൊക്കെയെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഇന്ന് 2മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂഷ ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് വിലാപയാത്രയായി പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം