updated on:2019-04-11 07:16 PM
ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

www.utharadesam.com 2019-04-11 07:16 PM,
കാസര്‍കോട്: പിറന്നു വീണ ഉടനെ പല കുട്ടികള്‍ക്കുമുണ്ടാകുന്ന ശ്വാസ തടസ്സവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഏറ്റവും പ്രയോജനകരമായ ബബ്ബിള്‍സ് സിപാപ് മെഷീന്‍ (മിനി വെന്റിലേറ്റര്‍) കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സമ്മാനിച്ച് കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കുവൈത്ത് കാസര്‍കോട് എക്‌സ്പാട്രീയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) ശ്രദ്ധേയമായി.
രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സിപാപ് സിസ്റ്റം ഇന്നല ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ അധികൃതര്‍ ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. താന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയല്ല, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഈ സഹായം ഏറ്റുവാങ്ങുകയാണെന്ന് കലക്ടര്‍ പറഞ്ഞു. കെ.ഇ.എ ഹോം കോര്‍ഡിനേറ്റര്‍ ഹസ്സന്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് കബീര്‍ തളങ്കര സംഘടനയുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തി. പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജാറാം, ഡോ. നാരായണ നായ്ക്, സുബൈര്‍ പള്ളിക്കാല്‍ സംസാരിച്ചു.
സുബൈര്‍ കാടംകോഡ്, ജലീല്‍ ആരിക്കാടി, ജാഫര്‍ പള്ളം, സത്താര്‍ കൊളവയല്‍, മുസ്തഫ ചെമ്മനാട്, മജീദ് ഇട്ടമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അസീസ് തളങ്കര സ്വാഗതവും അബ്ദുള്ള കടവത്ത് നന്ദിയും പറഞ്ഞു. ആരോഗ്യ മേഖലയില്‍ കെ.ഇ. എയുടെ രണ്ടാം ഘട്ട സഹായ വിതരണമാണിത്. നേരത്തെ ജില്ലാ ആസ്പത്രിക്കും സഹായം നല്‍കിയിരുന്നു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു