updated on:2019-04-10 08:04 PM
റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

www.utharadesam.com 2019-04-10 08:04 PM,
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ റഫാല്‍ കേസില്‍ കേന്ദ്രത്തിന് കനത്ത തിരിച്ചടി. മൂന്ന് പരാതിക്കാര്‍ പുതുതായി സമര്‍പ്പിച്ച രേഖകളും കേസിന്റെ വാദത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരഗണിക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിനു വേണ്ടിയുള്ള അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദം സുപ്രീം കോടതി തള്ളി. പുന പരിശോധനാ ഹര്‍ജിക്കൊപ്പം പുറത്തു വന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകളും പരിശോധിക്കാമെന്ന് ഉത്തരവിട്ടത്. പുന പരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു. പുനപരിശോധനാ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് കോടതി തള്ളിയത്. വിധിയെ മറ്റ് രണ്ട് ജഡ്ജിമാരും പിന്തുണച്ചു. പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കും. തുറന്ന കോടതിയിലായിരിക്കും വാദം. മെയ് 17 മുതല്‍ 45 ദിവസം കോടതിക്ക് അവധിയാണ്. അതിന് മുമ്പ് തന്നെ വാദം കേള്‍ക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഹിന്ദുദിനപത്രമാണ് സര്‍ക്കാരിന്റെ ഇടപെടലുകളുടെ തെളിവുകള്‍ റിപ്പോര്‍ട്ടുകളായി പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക രേഖകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യ രേഖയല്ലെന്നും അവ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടവയാണെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ വാദിച്ചു. ഔദ്യോഗിക രഹസ്യ രേഖകളാണിതെന്നും രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇവ സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം