updated on:2019-04-10 07:48 PM
രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട

www.utharadesam.com 2019-04-10 07:48 PM,
കോട്ടയം: ആറുപതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച അതികായന്‍ കെ.എം. മാണിക്ക് കേരളം വിട നല്‍കുന്നു. ഇന്നലെ വൈകിട്ട് അന്തരിച്ച കെ.എം. മാണിയെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് കൊച്ചിയിലെ ലെയ്ക്ക് ഷോര്‍ ആസ്പത്രിയിലും വിലാപ യാത്ര കടന്നു പോവുന്ന വഴികളിലും തടിച്ചു കൂടിയത്.
നാളെ വൈകിട്ട് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം. മാണിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം രാവിലെ ഒമ്പതരയോടെ ആസ്പത്രിയില്‍ നിന്ന് പുറപ്പെട്ടു. തൃപ്പുണിത്തുറ, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴിയാണ് വിലാപയാത്ര വൈകിട്ടോടെ കോട്ടയത്തെത്തുക.
തുടര്‍ന്ന് തിരുനക്കര മൈതാനത്ത് പൊതു ദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അവിടെ അന്തിമോപചാരമര്‍പ്പിക്കും. തുടര്‍ന്ന് വൈകിട്ട് തന്നെ സ്വന്തം തട്ടകമായ പാലായിലേക്ക് കൊണ്ടുപോകും.
വൈകിട്ട് ആറ് മണിയോടെ പാലായിലെ വീട്ടിലെത്തിക്കാനാണ് ആലോചനയെങ്കിലും പല സ്ഥലങ്ങളിലും നേതാവിനെ ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടുന്നതിനാല്‍ രാത്രിയോടെ മാത്രമേ പാലായില്‍ എത്താനിടയുള്ളൂ. നാളെ വൈകിട്ടോടെയായിരിക്കും സംസ്‌കാരം.
ഇന്നലെ വൈകിട്ട് അന്തരിച്ച മാണിയുടെ മൃതദേഹം ഇന്നലെ ലേക് ഷോര്‍ ആസ്പത്രിയില്‍ എംബാം ചെയ്ത് സൂക്ഷിച്ചു.
പാലാ നിയമസഭാ മണ്ഡലത്തെ 54 വര്‍ഷം പ്രതിനിധീകരിച്ച മാണി ഏറ്റവും കൂടുതല്‍ കാലം ഒരു മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായ മാണി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ പോലും സജീവമായിരുന്നു. ഒരാഴ്ചമുമ്പാണ് രോഗ ബാധിതനായത്.Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം