updated on:2019-04-09 07:24 PM
അഭയകേസ്: ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

www.utharadesam.com 2019-04-09 07:24 PM,
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. കേസില്‍ നിന്ന് കുറ്റ വിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കേസിലെ രണ്ടാമത്തെ പ്രതി ഫാ. ജോസ് പുതൃക്കല്ലിനെ തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി ശരി വെക്കുകയും ചെയ്തു. തെളിവുകള്‍ നശിപ്പിച്ചുവെന്ന കേസില്‍ ക്രൈം ബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി. കെ.ടി. മൈക്കിളിനെ പ്രതിചേര്‍ത്ത നടപടിയും ഹൈക്കോടതി റദ്ദാക്കി. ഫാ. ജോസ് പുതൃക്കയിലിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കോടതി നിരാകരിച്ചു. കേസില്‍ നിന്ന് തങ്ങളെ കുറ്റ വിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നേരത്തെ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
1992 മാര്‍ച്ച് 27നാണ് അഭയയെ കോട്ടയം ടെന്‍സ് പയസ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2009 ജൂലായ് 9നാണ് സി.ബി.ഐ. കുറ്റപത്രം നല്‍കിയത്.
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് സ്ഥിരീകരിക്കാന്‍ തന്നെ വര്‍ഷങ്ങളെടുത്തു. ഡമ്മി പരിശോധനയടക്കം നടത്തിയതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലെത്തിയത്.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം