updated on:2019-04-07 06:52 PM
മൂന്ന് മുന്നണികളുടെയും ഓഫീസ് ഒരേ കെട്ടിടത്തില്‍; ബോവിക്കാനത്ത് വേറിട്ട കാഴ്ച

www.utharadesam.com 2019-04-07 06:52 PM,
ബോവിക്കാനം: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവര്‍ത്തകര്‍ പരസ്പരം പോര്‍വിളികള്‍ നടത്തുമ്പോഴും ഒരേ കെട്ടിടത്തിലുള്ള മൂന്ന് മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വേറിട്ട കാഴ്ച്ചയാവുന്നു. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം ടൗണില്‍ കാസര്‍കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിറകിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മൂന്ന് മുന്നണികളുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. നായന്മാര്‍മൂല സ്വദേശിയുടേതാണ് കെട്ടിടം. ആദ്യം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് ഇവിടെ ആരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി. സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവര്‍ത്തനം തുടങ്ങി. ഒടുവില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെയും നടുവിലായി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചു.
മൂന്ന് മുന്നണികളും തങ്ങളുടെ കൊടികളും സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സ് ബോര്‍ഡുകളും നേതാക്കന്മാരുടെ കട്ടൗട്ടുകളും ഓഫീസിന് മുമ്പില്‍ ഉയര്‍ത്തിയിരിക്കുകയാണ്. പരസ്പരം പോര്‍വിളിക്കുന്ന പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണ ഓഫീസുകളും കൊടികളുമൊക്കെ അടുത്തടുത്തായി കാണുന്നത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ച്ചയായിരിക്കുകയാണ്.
എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ചുവരെഴുത്ത് കണ്ടാല്‍ ആ മതില്‍ തന്നെ തകര്‍ക്കുന്ന സംഭവങ്ങള്‍ വരെ നടക്കുമ്പോഴാണ് വ്യത്യസ്തരായ മൂന്ന് മുന്നണികളുടെയും അങ്കത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി ഇവിടെ ഒരേ കെട്ടിടത്തില്‍ ഓഫിസ് പ്രവത്തിക്കുന്നത്.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു