ദുബായില്‍ സ്വീകരണം നല്‍കി

www.utharadesam.com 2019-04-02 02:17 PM,
ദുബായ്: മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ എന്‍.എ. അബ്ദുല്‍ റഹ്മാന് ജി.സി.സി. കെ.എം.സി.സി. നായന്മാര്‍മൂല ദുബായ് ചാപ്റ്റര്‍ സ്വീകരണം നല്‍കി.
ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ മതേതര മുന്നണിയുടെ വിജയം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് റിയാസ് മീലാദ് അധ്യക്ഷത വഹിച്ചു.
ദുബായ് കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സംഗമം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി. കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി എന്‍.എ. അബ്ദുല്‍ റഹ്മാന് ഉപഹാരം നല്‍കി. എന്‍.എം. അബ്ദുല്ലക്കുള്ള ഉപഹാരം മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേലും അബ്ദുല്‍ ബഷീര്‍ സ്റ്റോണ്‍, അബ്ദുല്‍ നസീര്‍ തോക്ക് എന്നിവര്‍ക്കുള്ള ഉപഹാരം കെ.എം.സി.സി. ചെങ്ക പഞ്ചായത്ത് ട്രഷറര്‍ ലത്തീഫ് മഠത്തിലും നല്‍കി. സഫ്‌വാന്‍ പാണലം, മര്‍വാന്‍ പാണലം എന്നിവരെ ആദരിച്ചു. സലാം കന്യപ്പാടി മുഖ്യപ്രഭാഷണം നടത്തി.
ഹനീഫ, മൊയ്തീന്‍, അഷ്‌റഫ് മീലാദ്, ലത്തീഫ് കൈമ, അലി മലപ്പുറം, റഫീഖ് മീലാദ്, സയാഫ് അബ്ദുല്‍ സലാം, ഷെരീഫ് കോപ്പ, റൗഫ് മീലാദ് പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി കെ.എച്ച്. ഇഷാഖ് സ്വാഗതവും ട്രഷറര്‍ കബീര്‍ ബി.കെ.എം. നന്ദിയും പറഞ്ഞു.Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി