updated on:2019-04-02 06:28 PM
പള്ളങ്ങള്‍ മൂടി കുഴല്‍ കിണറുകള്‍ കുഴിച്ചു; കാരാക്കാട് കുടിവെള്ളം കിട്ടാതായി

www.utharadesam.com 2019-04-02 06:28 PM,
കാഞ്ഞങ്ങാട്: സോളാര്‍ പാര്‍ക്ക് വന്ന് നാട്ടില്‍ വെളിച്ചം കൂടിയപ്പോള്‍ നാട്ടുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. മടിക്കൈ പഞ്ചായത്തിലെ കാരാക്കോട്ടെ ജനങ്ങളാണ് ജീവജലം കിട്ടാതെ ദുരിതമനുഭവിക്കുന്നത്. പട്ടത്ത്മൂല നായരടുക്കം കോളനിയിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. 40 കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിലായത്. കണ്ണെത്താദൂരത്തു നിന്നും കുടങ്ങളും തലയിലേന്തി കാല്‍നടയായി കുടിവെള്ളം തേടിയുള്ള കോളനിക്കാരുടെ യാത്ര വരള്‍ച്ചയുടെ കാഠിന്യത്തിന്റെ നേര്‍കാഴ്ചയാകുന്നു. സമീപത്തെ സോളാര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമായി വികസനം വന്നപ്പോള്‍ തങ്ങളുടെ കുടിവെള്ളം മുട്ടിയെന്നാണ് കോളനിക്കാരുടെ പരാതി. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജലസ്രോതസ്സുകളായ എട്ടു പള്ളങ്ങളാണ് മണ്ണിട്ടു മൂടിയത്. ഇതിന്റെ തുടര്‍ച്ചയായി പാര്‍ക്കിനകത്ത് നിരവധി കുഴല്‍കിണറുകളും കുഴിച്ചു. ജലസ്രോതസ്സ് ഇല്ലാതാക്കി വെള്ളം ഊറ്റിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വേനലിന്റെ തുടക്കത്തില്‍തന്നെ പ്രദേശം കൊടും വരള്‍ച്ചയിലായത്. ഇവിടെ ഉണ്ടാക്കിയ കുടിവെള്ള വിതരണ പദ്ധതിയും നോക്കുകുത്തിയായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന കോളനിക്കാരുടെ നിരന്തര ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടില്ല എന്ന പരാതിയുമുണ്ട്.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു