updated on:2019-03-31 06:27 PM
പദ്ധതികള്‍ നോക്കുകുത്തി; കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

www.utharadesam.com 2019-03-31 06:27 PM,
കുമ്പള: കോയിപ്പാടി കടപ്പുറത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. ഒരു തുള്ളി വെള്ളത്തിനായി മത്സ്യത്തൊഴിലാളികള്‍ നെട്ടോട്ടമോടുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് നിലവില്‍ കുടിവെള്ളം കൊണ്ടുവരുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടാണ് ഇവിടത്തെ നിരവധി കുടുംബങ്ങള്‍ക്ക്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ടാങ്കും അനുബന്ധ പദ്ധതികളും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കോയിപ്പാടി കടപ്പുറത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും അവയൊക്കെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. വേനല്‍ക്കാലം രൂക്ഷമായതോടെ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ഇവിടത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പറയുന്നു. അടിയന്തിരമായി കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.



Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു