ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

www.utharadesam.com 2019-03-28 01:35 PM,
അബുദാബി: ഷാഡോ സോഷ്യല്‍ ഫോറം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ലീമാക്‌സ് സേഫ് ലൈന്‍ ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2' വില്‍ ഒണ്‍ലി ഫ്രഷ് ദുബായ് ജേതാക്കളായി. ബിഗ് മാര്‍ട്ട് ദുബായ് രണ്ടാം സ്ഥാനം നേടി.
അബുദാബി അല്‍നഹദ നാഷണല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ടൂര്‍ണമെന്റ് ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ (ഐ.എസ്.സി) പ്രസിഡണ്ട് രമേഷ് വി. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ കുറ്റിക്കോല്‍ സ്വാഗതം പറഞ്ഞു. സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. എ.കെ. ബീരാന്‍കുട്ടി, ബിജിത് കുമാര്‍, മൊയ്തീന്‍ കുഞ്ഞി സംബന്ധിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ദേശീയ വോളി ടീം ക്യാപ്റ്റനുമായ കപില്‍ ദേവ്, കേരള സീനിയര്‍ വോളി ടീം കോച്ച് അബ്ദുള്‍ നാസര്‍, മുന്‍ താരം മുഹമ്മദ് ജോഷി, ഒണ്‍ലി ഫ്രഷ് വോളി ടീം ഉടമ ശിവകുമാര്‍ മേനോന്‍, ബിഗ് മാര്‍ട്ട് വോളി ടീം ഉടമ ഖാസിം ഹംസ, പ്രൊ വോളി ടീം കാലിക്കറ്റ് ഹീറോസ് ഉടമ സഫീര്‍ പി.ടി, ദേശീയ വോളി റഫറി കേദാര്‍ ഭാട്യ എന്നിവരെ ആദരിച്ചു. സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍, ലീമാക്‌സ് മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ സമദ്, അബുദാബി മലയാളി സമാജം പ്രസിഡണ്ട് ടി എ നാസര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജയകുമാര്‍ പെരിയ, സുരേഷ് കുമാര്‍, കെ.കെ.ശ്രീ പിലിക്കോട്, അബ്ദുള്‍ ഖാദര്‍, തരുണ്‍ ലീ ജോര്‍ജ്, രവീന്ദ്രന്‍ കളക്കര, വിനോദ് കുമാര്‍, ശ്രീയേശന്‍ വെള്ളാല, ഉമേഷ് കാഞ്ഞങ്ങാട്, സുനീഷ് കളക്കര, ശ്രീജിത്ത് എ.കെ., ഹരീഷ് വെള്ളാല, ബിജുരാം, ഉണ്ണി, പ്രശാന്ത് നേതൃത്വം നല്‍കി.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി