updated on:2019-03-26 01:50 PM
ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം

www.utharadesam.com 2019-03-26 01:50 PM,
ഉദുമ: മൂന്നുപതിറ്റാണ്ട് കാലം നാട്ടുകാര്‍ക്ക് രുചിക്കൂട്ടൊരുക്കിയ ഫാത്തിമയുടെ കൈകളും ശരീരവും ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ആ കൈപുണ്യം അറിഞ്ഞവരുടെ സഹായം കൊണ്ടാണ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള തന്റെ സമയം നീട്ടിക്കിട്ടുന്നതെന്ന് ഫാത്തിമ നന്ദിയോടെ ഓര്‍ക്കുന്നു. രണ്ട് വൃക്കകളും തകരാറായി പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മാങ്ങാട് കുളിക്കുന്ന കട്ടംകുഴിയിലെ വി.മൂസയുടെ ഭാര്യ ഫാത്തിമ (55). ആഴ്ച്ചയില്‍ മൂന്നുദിവസം ഡയാലിസിസ് ചെയ്താണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയശേഷം ഇനി ദിവസവും ഡയാലിസിസ് ചെയ്യണം എന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഒരുതവണ കാസര്‍കോട്ട് പോയി ഡയാലിസിസ് ചെയ്യാന്‍ 1500-ഓളം രൂപ വേണ്ടിവരും. മാസം 20,000 രൂപയുടെ മരുന്നുകളും വേണം. കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം ഫാത്തിമ ഈ പ്രദേശത്തെ വിവാഹ വീടുകളിലും മറ്റും ബിരിയാണിയും സദ്യയും ഉണ്ടാക്കുമായിരുന്നു. സഹായിയായി ഭര്‍ത്താവ് മൂസ ഒപ്പം നിന്നു. ഈ വരുമാനം കൊണ്ടാണ് ഏക മകളെ കെട്ടിച്ചുവിട്ടത്. അന്ന് വിളമ്പിയ രുചിക്കൂട്ടു മറക്കാത്ത നാട്ടുകാര്‍ ഇപ്പോള്‍ സഹായിക്കുന്നതിനാലാണ് ഈ കുടുംബം പിടിച്ചു നില്‍ക്കുന്നത്.
രോഗിയായതോടെ നാട്ടുകാരുടെ സഹായം കൊണ്ട് മാത്രം നാള്‍ കഴിയേണ്ട ഗതികേടിലാണ് ഫാത്തിമയുടെ കുടുംബം. അഞ്ച് സെന്റ് സ്ഥലം ഉള്‍പ്പെടെയുള്ളവ നാട്ടുകാര്‍ സൗജന്യമായി നല്‍കി. എഴുപത് പിന്നിട്ട മൂസ മാത്രമാണ് വീട്ടില്‍ കൂട്ടിനുള്ളത്. ഉമ്മയ്ക്കു അസുഖം കൂടുമ്പോള്‍ മകള്‍ എത്തുമെങ്കിലും അതിനു പരിമിതികളുണ്ട്. വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ചികിത്സയ്ക്ക് വേണ്ടി വരുന്ന വന്‍തുക കണ്ടെത്താന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി ഉദുമ എസ്.ബി.ഐ.യില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 67210208651 (ഐ.എഫ്.എസ്.സി കോഡ്-എസ്.ബി.ടി.ആര്‍0000813) മൂസയുടെ ഫോണ്‍: 9400665415.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു