updated on:2019-03-25 06:23 PM
വാമഞ്ചൂരില്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ആറുമാസമായിട്ടും നന്നാക്കിയില്ല;

www.utharadesam.com 2019-03-25 06:23 PM,
മഞ്ചേശ്വരം: ദേശീയപാതയില്‍ തകര്‍ന്ന പാലത്തിന്റെ കൈവരി ആറ് മാസം പിന്നിട്ടിട്ടും നന്നാക്കിയില്ല. തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന ഇവിടെ ഏതുനിമിഷവും വലിയൊരു ദുരന്തം ഭയന്നുനില്‍ക്കുകയാണ് നാട്ടുകാര്‍.
വാമഞ്ചൂര്‍ ബങ്കരമഞ്ചേശ്വരം പാലത്തിന്റെ കൈവരിയാണ് തകര്‍ന്നത്. ആറുമാസം മുമ്പ് നിയന്ത്രണം വിട്ട് ഒരു മണല്‍ ലോറി കൈവരി തകര്‍ത്ത് പുഴയിലേക്ക് പതിക്കുകയായിരുന്നു. പരസ്യബോര്‍ഡുകള്‍വെച്ച് മറച്ചിരിക്കുകയാണ് തകര്‍ന്ന ഭാഗം.
നീളത്തില്‍ തകര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് കടന്നുപോകുന്നത്. മംഗലാപുരം ദേശീയപാതയായതിനാല്‍ സദാനേരവും ഇതുവഴി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
വാഹനങ്ങള്‍ സൈഡിലേക്ക് എടുക്കുമ്പോള്‍ തകര്‍ന്ന കൈവരി കടന്ന് പുഴയില്‍ പതിക്കുമോ എന്ന ഭയമാണ് എല്ലാവര്‍ക്കും.
തകര്‍ന്ന കൈവരി എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു